മൂന്നാംവയസിൽ നഷ്ടമായ മകളെ ഒമ്പത് വർഷത്തിന് ശേഷം അമ്മക്ക് തിരിച്ചുകിട്ടി

ഗുവാഹതി: മൂന്നാം വയസ്സിൽ നഷ്ട്ടപ്പെട്ട മകളെ ഒമ്പത് വർഷത്തിന് ശേഷം അമ്മയ്ക്ക് തിരിച്ചുകിട്ടി. അസമിലാണ് സംഭവം. മൂന്നാം വയസിൽ വളർത്താൻ കൈമാറിയ സ്ത്രീ കുട്ടിയെ അരുണാചൽ പ്രദേശിലെ കുടുംബത്തിന് വിൽക്കുകയായിരുന്നു. അസമിലെ ബിശ്വനാഥ് പൊലീസാണ് സീമ ഖരിയ എന്ന അമ്മയ്ക്ക് ഒൻപത് വർഷത്തിന് ശേഷം മകളെ തിരികെ നൽകിയത്.

ഒമ്പത് വർഷം മുമ്പ്, സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് പിതാവ് കുട്ടിയെ സംരക്ഷിക്കാൻ റൊമില ബസുമുതരി എന്ന പ്രദേശവാസിയായ സ്ത്രീക്ക് കൈമാറിയത്. പിന്നീട് ഈ സ്ത്രീ, കുട്ടിയെ അരുണാചൽപ്രദേശിലെ കുടുംബത്തിന് വിൽക്കുകയും ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുകയും ചെയ്തു.

കുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിശ്വനാഥ് ജില്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും റൊമില ബസുമുതരി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അരുണാചൽപ്രദേശ് പൊലീസുമായി ബന്ധപ്പെടുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ നഹർലഗൺ പ്രദേശത്ത് നിന്ന് കണ്ടെത്തുകയുമായിരുന്നു. ഇനിയൊരിക്കലും കാണാനാകില്ലെന്ന് കരുതിയ മകളെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് അമ്മ. 

Tags:    
News Summary - 12-year-old Assam girl rescued after 9 years, was sold in Arunachal Pradesh for Rs 1 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.