ന്യൂഡൽഹി: ബാങ്കുകളിൽനിന്ന് 1200 കോടി തട്ടിയെടുത്ത ഡൽഹി ആസ്ഥാനമായ കമ്പനി ഡയക്ടർമാർക്കെതിരെ സി.ബി.ഐ അന്വേഷണം. പ്രതികൾ രാജ്യം വിട്ടതായാണ് വിവരം. കമ്പനി ഡയറക്ടർമാരെ കണ്ടെത്തുന്നതിനായി സി.ബി.ഐ തിരച്ചിൽ ആരംഭിച്ചു.
അഴിമതി, തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് അമീറ പ്യൂവൻ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടർമാർക്കെതിരെ സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്. നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ കമ്പനി ഡയറക്ടർമാർക്കെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. കരൺ എ. ചന്ന, ഭാര്യ അനിത ഡിയാങ്, അപർണ പുരി, രാജേഷ് അറോറ, ജവഹർ കപൂർ എന്നിവരാണ് പ്രതികൾ.
കാനറ ബാങ്കിെൻറ നേതൃത്വത്തിലെ 12 ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നാണ് കമ്പനി വായ്പ എടുത്തത്. കാനറ ബാങ്ക് 197 കോടി, ബാങ്ക് ഓഫ് ബറോഡ 180 കോടി, പഞ്ചാബ് നാഷനൽ ബാങ്ക് 260 കോടി, ബാങ്ക് ഓഫ് ഇന്ത്യ 147 കോടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 112 കോടി, യെസ് ബാങ്ക് 99 കോടി, ഐ.സി.ഐ.സി.ഐ 75 കോടി, ഇന്ത്യൻ ഓവർസീസ് ബാങ്ക് 64 കോടി, ഐ.ഡി.ബി.ഐ 47 കോടി, വിജയ ബാങ്ക് 22 കോടിയുമാണ് വായ്പ എടുത്തത്.
ബസുമതി അരിയും മറ്റു ഭക്ഷ്യവസ്തുക്കളും കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് അമീറ. 2009 മുതൽ ബാങ്കുകളുടെ കർസോർഷ്യത്തിൽനിന്ന് കമ്പനി വായ്പകൾ എടുത്തുതുടങ്ങിയിരുന്നു. പിന്നീട് വായ്പ തിരിച്ചടക്കായതോടെ ബാങ്കുകളുടെ കൺസോർഷ്യം നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ വർഷം സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.