കൊൽക്കത്ത: സംഘർഷവും അനിശ്ചിതത്വവും തുടരുന്ന ബംഗ്ലാദേശിൽനിന്ന് ഭീകരർ ഉൾപ്പെടെ 1,200 തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടതായും അവർ ആയുധങ്ങളുമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചേക്കുമെന്നും ബംഗ്ലാദേശിലെ സുരക്ഷാ ഏജൻസികൾ അറിയിച്ചതായി അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്) വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് ബി.എസ്.എഫ് യൂനിറ്റുകൾ അതീവ ജാഗ്രതയിലാണ്.
ബംഗ്ലാദേശിൽ സംഘർഷം ലഘൂകരിക്കുന്നതിന് ക്രമസമാധാനപാലനത്തിനായി ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ (ബി.ജി.ബി) ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയത് കാരണം അതിർത്തിയിലെ സുരക്ഷ ദുർബലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
കമാൻഡന്റുകൾ, നോഡൽ ഓഫിസർമാർ, അതിർത്തിയിലെ ഐ.ജിമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിങ്ങനെ ഇരു സേനകളുടെയും എല്ലാ തലങ്ങളിലും വിവരങ്ങൾ കൈമാറുന്നുണ്ടെന്ന് മുതിർന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സുരക്ഷാ പ്രശ്നം കാരണം ഇരു രാജ്യങ്ങളുടെയും അതിർത്തി സേന വിഭാഗങ്ങൾ വ്യത്യസ്ത തലങ്ങളിൽ പലതവണ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. 4096 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലേക്ക് രക്ഷപ്പെടുന്ന ഏതെങ്കിലും കുറ്റവാളികളെ കുറിച്ച് ബി.എസ്.എഫ്നെ ഉടൻ അറിയിക്കാൻ ബംഗ്ലാദേശ് അതിർത്തിസേന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.