അമരാവതി: ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിൽ ഉഗാദി ഘോഷയാത്രക്കിടെ രഥം ഹൈ വോൾട്ടേജ് വൈദ്യുത കമ്പിയിൽ തട്ടി 13 കുട്ടികൾക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. വൈദ്യുതാഘാതമേറ്റ കുട്ടികളെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം വൈ.എസ്.ആർ.സി.പി നേതാവും പനയം എം.എൽ.എയുമായ കടസാനി രാമഭൂപാൽ റെഡ്ഡി, നന്ദ്യാല ടി.ഡി.പി സ്ഥാനാർഥി ബൈറെഡ്ഡി ശബരി എന്നിവർ ചികിത്സയിൽ കഴിയുന്ന കുട്ടികളെ കാണാൻ ആശുപത്രിയിലെത്തി.
കഴിഞ്ഞ മാസം രാജസ്ഥാനിലെ കോട്ടയിലും മഹാശിവരാത്രിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് 15 കുട്ടികൾക്ക് പൊള്ളലേറ്റിരുന്നു.
തെലുങ്ക് കലണ്ടറിലെ പുതുവർഷത്തിൻ്റെ തുടക്കമാണ് ഉഗാദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.