തെലങ്കാനയിൽ കാറിൽ കടത്തുകയായിരുന്ന 13 കിലോ സ്വർണം പിടികൂടി

ഹൈദരാബാദ്: തെലങ്കാനയിൽ  കാറിൽ നിന്ന് 13 കിലോ സ്വർണം പിടികൂടി. കാറിൽ കടത്തുകയായിരുന്ന സ്വർണം മിരിയാലഗുഡയിൽ നൽഗൊണ്ട ജില്ലാ പോലീസാണ് പിടികൂടിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പോലീസ് സംഘം തിങ്കളാഴ്ച ഇടുലഗുഡ സ്‌ക്വയറിൽ ബൊലേറോ കാറിൽ പരിശോധന നടത്തുകയായിരുന്നു. സ്വർണത്തിന് 5.73 കോടി രൂപ വില മതിക്കുമെന്ന് പോലീസ് അറിയിച്ചു. ഹൈദരാബാദിൽ നിന്ന് കൊഡാഡയിലേക്ക് പോവുകയായിരുന്നു വാഹനം. സ്വർണത്തിന്റെ ഉറവിടവും വിതരണക്കാരെയും പറ്റി അന്വേഷിച്ചാൽ മാത്രമേ കൂടുതൽ വെളിപ്പെടുത്താൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. കാറിൽ സഞ്ചരിച്ചിരുന്ന മൂന്നുപേരെ ചോദ്യം ചെയ്തുവരികയാണ്. 

Tags:    
News Summary - 13 kg gold seized from car in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.