മുംബൈ: ബി.ജെ.പി നേതാവും മുൻ എം.പിയുമായ നവ്നീത് റാണെക്കെതിരെ കസേര ഏറ്. ശനിയാഴ്ച രാത്രി 10ന് അമരാവതിയിലെ ഖല്ലർ ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് യോഗത്തിന് എത്തിയപ്പോഴാണ് സംഭവം. നവ്നീതിനും അനുയായികൾക്കും നേരെ ഒരുകൂട്ടം ആളുകൾ മുദ്രാവാക്യം വിളിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമായി. നവ്നീതിന് നേരെ കസേരകൾ എറിയുന്നതാണ് പിന്നീട് കണ്ടത്.
നവ്നീതിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ച് പേരടക്കം 45 പേർക്കെതിരെ കേസെടുത്ത പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. 2019ൽ എൻ.സി.പി പിന്തുണയോടെ അമരാവതിയിൽ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച നവ്നീത് റാണെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ ചേർന്ന് മത്സരിച്ച് പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.