മുംബൈ: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരനെതിരെ കേസ്. മുംബൈയിലാണ് സംഭവം.
ഗർഭം അലസിപ്പിക്കാൻ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചതോടെ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് ലൈംഗിക സിനിമകൾ കണ്ടിരുന്നുവെന്നും ഇതിന് പിന്നാലെ സഹോദരൻ പീഡിപ്പിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു, ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മാസമുറ തെറ്റിയതോടെ കുട്ടി അമ്മയെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിയായ സഹോദരനെതിരെ പൊലീസ് ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്സോ നിയമത്തിലെയും വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.