ചെന്നൈ: തിരുവാൺമിയൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ കൊള്ളസംഭവം ടിക്കറ്റ് ക്ലർക്കും ഭാര്യയും ചേർന്ന് നടത്തിയ നാടകമായിരുന്നുവെന്ന് വ്യക്തമായി. രാജസ്ഥാൻ സ്വദേശിയായ ടീക്കാറാംമീണ(28), ഭാര്യ സരസ്വതി(25)യുമാണ് പ്രതികൾ. തിങ്കളാഴ്ച പുലർച്ചയാണ് അടച്ചുപൂട്ടിയ ടിക്കറ്റ് കൗണ്ടറിൽ ടീക്കാറാം മീണയെ കൈകാലുകൾ കൂട്ടിക്കെട്ടിയനിലയിൽ കണ്ടെത്തിയത്.
മൂന്നംഗ മുഖംമൂടിസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 1,32,500 രൂപ കൊള്ളയടിച്ചതായാണ് ടീക്കാറാം പൊലീസിന് മൊഴി നൽകിയത്. സമീപത്തെ കാമറകൾ പരിശോധിച്ചപ്പോഴാണ് ടീക്കാറാം ബൈക്കിലും പിന്നീട് ഭാര്യ ഓട്ടോറിക്ഷയിലും സ്റ്റേഷനിലെത്തുന്ന ദൃശ്യങ്ങൾ ലഭ്യമായത്. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഓൺലൈൻ റമ്മി കളിച്ച് കടബാധ്യത വർധിച്ച സാഹചര്യത്തിലാണ് മോഷണം ആസൂത്രണം ചെയ്തതെന്നും മൊഴിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.