ന്യൂഡൽഹി: അലിഗഢ് മുസ്ലിം സർവകലാശാല ക്യാമ്പസിലെത്തിയ റിപ്പബ്ലിക് ചാനൽ പ്രവർത്തകരെ തടഞ്ഞ സംഭവത്തിൽ 14 വിദ് യാർഥികൾക്കെതിരെ രാജ്യ ദ്രോഹകുറ്റം ചുമത്തി പൊലീസ്. യുവമോർച്ച ജില്ലാ നോതാവ് മുകേഷ് ലോധി നൽകിയ പരാതിയില ാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തത്. ക്യാമ്പസിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത വിദ്യാർഥികൾ പാകിസ്താൻ അനുകൂല മുദ്രാവാക്യവും ദേശ വിരുദ്ധ മുദ്രാവാക്യവും വിളിച്ചെന്ന പരാതിയിലാണ് കേസ്. തിരിച്ചറിഞ്ഞ 14 പേർക്കെതിരെയാണ് ദേശദ്രോഹകുറ്റം ചുമത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ക്യാമ്പസിൽ റിപ്പോർട്ടിങ്ങിനെത്തിയ വനിത മാധ്യമപ്രവർത്തക നളിനി ശർമ ‘തീവ്രവാദികളുടെ സർവകലാശാല’ എന്നാണ് വിശേഷിപ്പിച്ചത്. ഇതെ ചൊല്ലി വിദ്യാർഥികളും മാധ്യമപ്രവർത്തകരും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു.
മാധ്യമപ്രവർത്തക വിദ്യാർഥികളെ അപഹസിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുകയും എ.എം.യു ദേശ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തുകയും ചെയ്തുവെന്ന് വിദ്യാർഥി യൂനിയൻ പ്രസിഡൻറ് സൽമാൻ ഇംതിയാസ് പറഞ്ഞു.
മര്യാദക്കു പെരുമാറണമെന്നും ക്യാമ്പസിൽ നിന്നും റിപ്പോർട്ട് ചെയ്യാൻ അധികൃതരുടെ മുൻകൂർ അനുമതി തേടണമെന്നും അറിയിച്ചതിനെ തുടർന്ന് റിപ്പോർട്ടർ തട്ടികയറുകയും വിദ്യാർഥികൾക്കെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതെ തുടർന്നാണ് സംഘർഷമുണ്ടായത്.
യുവ മോർച്ച നേതാവ് മുകേഷ് ലോധിയും സംഘർഷം നടക്കുേമ്പാൾ ക്യാമ്പസിലുണ്ടായിരുന്നു. വിദ്യാർഥികൾ തെൻറ വാഹനം വളഞ്ഞുവെന്നും മർദിച്ചുവെന്നും ലോധി പരാതിയിൽ പറയുന്നു.
അനുവാദം കൂടാതെ മാധ്യമപ്രവർത്തകർ ക്യാമ്പസിൽ പ്രവേശിച്ചെന്നും ക്രമസമാധാന അന്തരീക്ഷം തകർത്തുെവന്നും ചൂണ്ടിക്കാട്ടി സർവകലാശാല അധികൃതർ രണ്ട് പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥികളെ ആക്ഷേപിച്ചെന്ന ആരോപണം തെറ്റാണെന്നും അപഹാസ്യമായ രീതിയിൽ ഒന്നും ചോദിച്ചിട്ടില്ലെന്നും നളിനി ശർമ ട്വിറ്ററിലൂടെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.