ഗുവാഹതി/പട്ന: ഉപതെരഞ്ഞെടുപ്പ് നടന്ന അസമിലെ അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും മികച്ച വിജയം. ബെഹാലിയിൽ ബി.ജെ.പിയുടെ ദിഗന്ത ഘടോവാളിനാണ് വിജയം. ധോലായിൽ ബി.ജെ.പിയുടെ നിഹാർ രഞ്ജൻ ദാസ്, സമഗുരിയിൽ ദിപ്ലു രഞ്ജൻ ശർമ, ബോംഗൈഗാവിൽ അസംഗണപരിഷത് സ്ഥാനാർഥി ദീപ്തിമയീ ചൗധരി എന്നിവർ വിജയിച്ചു. സിഡ്ലിയിൽ എൻ.ഡി.എ സഖ്യകക്ഷിയായ യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യു.പി.പി.എൽ) സ്ഥാനാർഥി നിർമൽ കുമാർ ബ്രഹ്മ വിജയിച്ചു. ഈ വർഷം ആദ്യം ലോക്സഭയിലേക്ക് മുൻ പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ബിഹാർ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും എൻ.ഡി.എ സഖ്യം വിജയിച്ചു. ഇമാംഗഞ്ചിൽ ഭരണകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ (സെക്കുലർ) ദീപ കുമാരി ജയിച്ചു. തരാരിയിൽ ബി.ജെ.പിയുടെ വിശാൽ പ്രശാന്ത് വിജയിച്ചു. രാംഗഡിൽ ബി.ജെ.പിയുടെ അശോക് കുമാർ സിങ്ങിനാണ് വിജയം. ബെലഗഞ്ചിൽ ജെ.ഡി.യുവിന്റെ മനോർമ ദേവിയാണ് ജയിച്ചത്. ഈ വർഷം ആദ്യം നിയമസഭാംഗങ്ങൾ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.