ക്ഷേത്രത്തിനുള്ളിൽ നിന്ന്​ 41 കിലോ ഗ്രാം കഞ്ചാവ്​ പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ

പൂണെ: മഹാരാഷ്​ട്രയിലെ ക്ഷേത്രത്തിൽ നിന്നും 41 കിലോഗ്രാം കഞ്ചാവ്​ പിടിച്ചെടുത്തു. ഇതിൽ 14 കഞ്ചാവ് ചെടികളും ഉൾപ്പെടുമെന്നും പൊലീസ്​ അറിയിച്ചു. കാത്തപൂരിലെ ഒരു ഗ്രാമത്തിൽ നടത്തിയ റെയ്​ഡിലാണ്​ ഷിരൂർ പൊലീസ്​ കഞ്ചാവ്​ പിടിച്ചെടുത്തത്​. പൂണെയിലെ നിന്ന്​ 70 കിലോ മീറ്റർ അകലെയാണ്​ റെയ്​ഡ്​ നടന്ന സ്ഥലം. ഹിന്ദുസ്ഥാൻ ടൈംസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

ഇതിന്​ പുറമേ ഇവിടെ നിന്നും മാൻകൊമ്പും പിടിച്ചെടുത്തിട്ടുണ്ട്​. ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ്​ മാൻകൊമ്പ്​ കണ്ടെത്തിയത്​. കേസുമായി ബന്ധപ്പെട്ട്​ ബാബുറാം ദോഹ്​ല​ എന്ന ബാബു മഹാരാജിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ മൂന്ന്​ ദിവസം പൊലീസ്​ കസ്റ്റഡിയിൽ വിട്ടു.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്​ കഞ്ചാവ്​ കണ്ടെടുത്തതെന്ന്​ പൊലീസ്​ ഉദ്യോഗസ്ഥൻ സുരേഷ്​ കുമാർ റാവത്ത്​ പറഞ്ഞു. 2.57 ലക്ഷം രൂപ മുല്യം വരുന്ന 41 കിലോ ഗ്രാം കഞ്ചാവാണ്​​ പിടിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 14 marijuana shrubs seized from temple premises in Shirur; one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.