ഹിസാർ: ഹരിയാനയിൽ എണ്ണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 15 പേർക്ക് പരിക്കേറ്റു. ഹിസാർ -ടോഹൻ റോഡിന് സമീപം ഞായറാഴ്ചയാണ് അപകടം. ഏഴുപേരുടെ നില അതീവ ഗുരുതരമാണ്. ഇവർക്ക് 90 മുതൽ 100 വരെ ശതമാനം പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ഹിസാറിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
എണ്ണ ടാങ്കിലെ ബോയിലറിന് ചോർച്ച ഉണ്ടായതാണ് അപകട കാരണം. അഞ്ചുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഫാക്ടറി മേൽക്കൂരയും മതിലും പൂർണമായി തകർന്നുവീണു.
അതേസമയം, നവംബർ ഒന്നിന് ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ദേശീയ താപവൈദ്യുതി നിലയത്തിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 34 ആയി. ഞായറാഴ്ച ഒരാൾകൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.