ഡല്‍ഹി നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 18 ശതമാനത്തില്‍

ന്യൂഡല്‍ഹി: മെയ് മാസത്തില്‍ നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 18 ശതമാനമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സി.എം.ഐ.ഇ) പറയുന്നു. 2021 ഏപ്രിലില്‍ 390.8 ദശലക്ഷം തൊഴിലവസരങ്ങളായിരുന്നുവെങ്കില്‍ അത്, മെയ് മാസത്തില്‍ 375.5 ദശലക്ഷമായി കുറഞ്ഞു. ഇത് 15.3 ദശലക്ഷം തൊഴിലവസരങ്ങള്‍ അല്ളെങ്കില്‍, മാസത്തില്‍ 3.9 ശതമാനം കുറവുണ്ടാക്കുകയാണെന്ന് സിഎംഐഇ എംഡിയും സിഇഒയുമായ മഹേഷ് വ്യാസ് പറയുന്നു.

തൊഴില്‍ ഇടിവിന്‍്റെ തുടര്‍ച്ചയായ നാലാം മാസം കൂടിയാണ് ഇക്കഴിഞ്ഞ മെയ്. 2021 ജനുവരി മുതല്‍ 25.3 ദശലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിന്‍്റെ ആഴത്തിലുള്ള സ്വാധീനമാണിവയില്‍ കാണുന്നത്.

സിഎംഐഇയുടെ ഉപഭോക്തൃ പിരമിഡ് ഗാര്‍ഹിക സര്‍വേ പ്രകാരം, രണ്ടുമാസത്തിനിടയില്‍ പ്രതിദിന കൂലിത്തൊഴിലാളികളെ തൊഴിലില്ലായ്മ സാരമായി ബാധിച്ചതായി കണ്ടത്തെി.

Tags:    
News Summary - 15 million lose work in May, urban jobless rate hits 18%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.