സൈക്കിളിൽ യാത്ര ചെയ്യവെ കാളയുടെ ആക്രമണം; ഉത്തർപ്രദേശിൽ 15കാരന് ദാരുണാന്ത്യം

കാൺപൂർ: സൈക്കിളിൽ യാത്രചെയ്യവെ കാളയുടെ ആക്രമണത്തിൽ പരിക്കേറ്റ 15കാരൻ മരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. മറ്റൊരു കാളയെ ആക്രമിക്കാൽ ഓടിയ കാള കുട്ടിയുടെ സൈക്കിളിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനക്ക് ശേഷം ഉയർന്ന ചികിത്സ ലഭിക്കാനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു.

കാൺപൂരിൽ തെരുവ് മൃഗങ്ങളുടെ ആക്രമണം ആളുകളുടെ മരണത്തിലേക്ക് നയിക്കുന്ന സംഭവങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നഗരത്തിനുള്ളിൽ നിരവധി ആളുകൾ തെരുവ് മൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്.

ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലും അടുത്തിടെ സമാനമായ സംഭവം നടന്നിരുന്നു. കത്ര പ്രദേശത്ത് അലഞ്ഞുതിരിയുന്ന കന്നുകാലികളെ തന്റെ കൃഷിയിടത്തിൽ നിന്ന് ഓടിക്കുന്നതിനിടെ 16 വയസ്സുള്ള ആൺകുട്ടി മരണപ്പെട്ടിരുന്നു. ഭീകംപൂർ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - 15-Year-Old Dies In Kanpur After Stray Bull Collides With His Bicycle Amidst Clash With Another Bull

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.