ജെയ്പൂർ: തന്നെ വിവാഹം കഴിപ്പിക്കാനുള്ള പിതാവിെൻറ ശ്രമം തടയാൻ ഇറങ്ങിത്തിരിച്ചിരി ക്കുകയാണ് രാജസ്ഥാനിലെ 15കാരി. അതിനായി അവൾ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതന്നെ ചെന്നുകണ്ടു. ടോങ്ക് ജില്ലയിൽനിന്നാണ് പെൺകുട്ടിയുടെ വരവ്. ഗെഹ്ലോട്ട് സ്വവസതിയിൽ പതിവായി പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നുണ്ട്.
അമ്മാവനുമൊത്ത് അവിടെയെത്തിയ പെൺകുട്ടി മാതാവിെൻറ മരണത്തെത്തുടർന്ന് പിതാവ് തന്നെ വിവാഹം കഴിപ്പിച്ചയക്കാൻ ശ്രമിക്കുന്നതായും മുഖ്യമന്ത്രി ഇടപെട്ട് അത് തടയണമെന്നും അഭ്യർഥിച്ചു. പരാതി കേട്ട ഗെഹ്ലോട്ട്, വിവാഹം നടക്കില്ലെന്നത് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പെൺകുട്ടിയോട് പഠനം തുടരാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി അതിനുവേണ്ട എല്ലാ സഹായവും സർക്കാർ നൽകുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.