ചെന്നൈ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ അംഗനവാടിയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് സംഭവം.
പൂതങ്ങാട്ടി ഗ്രാമത്തിലെ അംഗനവാടിയിൽ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾ ഛർദ്ദിക്കുകയും ബോധക്ഷയം ഉണ്ടാകുകയായിരുന്നു. ഉടൻ തന്നെ കുട്ടികളെ ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിലെത്തിച്ചു. കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത പല്ലിയുണ്ടായിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയതെന്നും മാതാപിതാക്കൾ ആരോപിച്ചു.
തുടർന്ന് ജില്ല കലക്ടർ കെ. ബാലസുബ്രമണ്യം ആശുപത്രിയിലെത്തുകയും മാതാപിതാക്കളോട് സംസാരിച്ചു. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും മറ്റു അധികൃതരും സ്ഥലത്തെത്തി പരിേശാധന നടത്തുമെന്നും കുറ്റക്കാക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ മാതാപിതാക്കൾക്ക് ഉറപ്പുനൽകി.
രണ്ടുകുട്ടികൾക്ക് ചികിത്സ തുടരുമെന്നും മറ്റുള്ളവരെല്ലാം അപകട നില തരണം ചെയ്തുവെന്നും ഡോക്ടർമാർ അറിയിച്ചു. സെപ്റ്റംബർ ഒന്നുമുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.