ഭോപാൽ: മധ്യപ്രദേശിൽ അയൽവാസിയായ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരനെതിരെ കേസ്. അഗർ മൽവ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. രാത്രി വയറുവേദന അനുഭവപ്പെട്ടതോടെ കുട്ടി മാതാപിതാക്കളെ വിവരമ അറിയിക്കുകയായിരുന്നു. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയതായാണ് റിപ്പോർട്ട്. വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.