ഡൽഹിയിൽ 17കാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന്​ പേർ അറസ്​റ്റിൽ


ന്യൂഡൽഹി: വടക്ക്​ കിഴക്കൻ ഡൽഹിയിൽ അക്രമികൾ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി 17കാരിയെ കൂട്ടബലാത്സംഗത്തിന്​ ഇരയാക്കി. ബുധനാഴ്​ച ഡൽഹിയിലെ ഹർഷ്​ വിഹാറിലെ ഒഴിഞ്ഞ കെട്ടിടത്തിൽ വെച്ചാണ്​ പെൺകുട്ടി പീഡനത്തിനിരയായത്​. സംഭവത്തിൽ മൂന്നുപേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

ബുധനാഴ്​ച വൈകിട്ട്​ വീട്ടിലേക്ക്​ മടങ്ങുകയായിരുന്ന പെൺകുട്ടിയെ അക്രമികൾ കത്തിമുനയിൽ നിർത്തി പണവും ആഭരണങ്ങളും കവരുകയും പീഡിപ്പിക്കുകയും ചെയ്​തുവെന്നാണ്​ പരാതി. ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ ഭർത്താവിനെ മർദിച്ച്​ പരിക്കേൽപ്പിച്ച ശേഷം മൂന്നംഗ സംഘം പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച്​ ഒഴിഞ്ഞ കെട്ടിടത്തിലേക്ക്​ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന്​ ശേഷം രക്ഷപ്പെട്ട പെൺകുട്ടിയെ വൈദ്യപരിശോധനക്ക്​ വിധേയമാക്കി. അക്രമത്തിൽ പരിക്കേറ്റ ബന്ധുവി​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേസിൽ അറസ്​റ്റിലായ മൂന്നു പേരും മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതികളായവരാണ്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.