ന്യൂഡൽഹി: രാജ്യത്ത് പട്ടിക ജാതി വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമണങ്ങളിൽ 17.8 ശതമാനവും പട്ടിക വർഗ വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ 23 ശതമാനം വർധനയുമുണ്ടായെന്ന് എ.എ റഹീം എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. എം.പി ഉന്നയിച്ച ചോദ്യത്തിന് 2017-2021 കാലയളവിലെ കണക്ക് വെച്ച് കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രാംദാസ് അധാവാലെ നൽകിയ മറുപടി പ്രകാരം ഇന്ത്യയിൽ ഏറ്റുമധികം പട്ടിക ജാതി വിഭാഗക്കാർ അതിക്രമത്തിനിരയാകുന്നത് ഉത്തർപ്രദേശിലാണ്.
2017 ൽ 11,444 കേസുകൾ റിപ്പോർട്ട് ചെയ്ത യു.പിയിൽ 2021ൽ 14 ശതമാനത്തിലധികം വർധിച്ച് 13,146 ആയി. ഉത്തർപ്രദേശ് കഴിഞ്ഞാൽ എസ്.സി വിഭാഗക്കാർ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് മധ്യപ്രദേശിലാണ്. 5892ൽ നിന്ന് 7214 ആയാണ് ഈ വർഷങ്ങളിലെ അക്രമങ്ങളുടെ വർധന. 2021 ൽ മാത്രം 5842 കേസുകളാണ് ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പട്ടിക വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ ഏറ്റവുമധികം മധ്യപ്രദേശിലാണ്. 2017ൽ 2289 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2021 ആകുമ്പോഴേക്കും 14 ശതമാനം വർധിച്ച് 2627 ആയി. രാജസ്ഥാനാണ് പട്ടികയിൽ രണ്ടാം സ്ഥാനം. എസ്.ടി വിഭാഗത്തിന് നേരെയുള്ള അതിക്രമത്തിൽ 115 ശതമാനമാണ് വർധന. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ദളിതർ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നതെന്നും കേരളം പ്രതീക്ഷയുടെ തുരുത്താണെന്നും രാംദാസ് അത്താവാലെ നൽകിയ മറുപടിയിൽ എ.എ റഹീം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.