യെമനിൽ കുടുങ്ങിയ 18 ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരിച്ചെത്തി

മുംബൈ: യെമനിൽ കുടുങ്ങിയ 18 ഇന്ത്യൻ നാവികർ സുരക്ഷിതരായി ഇന്ത്യയിൽ തിരിച്ചെത്തി. വൈകീട്ട് ആറു മണിയോടെ മുബൈയിലാണ് നാവികരുടെ സംഘം വിമാനമിറങ്ങിയത്. ഇന്ന് യെമനിലെ ഏദനിൽ എത്തിയ ശേഷമാണ് സംഘം മുംബൈയിലേക്ക് പുറപ്പെട്ടത്.

സൗദി അറേബ്യയിലെ റിയാദിലും ജിബൂട്ടിയിലും പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസികളുടെ പരിശ്രമവും യെമൻ സർക്കാറിന്‍റെ സഹകരണവും നാവികരുടെ മോചനത്തിന് സഹായകരമായി. യെമൻ ഭരണകൂടും പ്രാദേശിക സുഹൃത്തുക്കളും നൽകിയ സഹായത്തിന് റിയാദിലെ ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.

യെമനിലെ അൽ ബഹ്റയിലെ നിഷ്തുൻ തുറമുഖത്ത് കപ്പൽ കരക്കടിഞ്ഞതിനെ തുടർന്നാണ് നാവികർ ഒറ്റപ്പെട്ടത്. ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് നാവികരെ രക്ഷപ്പെടുത്തിയത്. യെമനിൽ കുടുങ്ങിയ 18 ഇന്ത്യൻ നാവികർ സുരക്ഷിതരാണെന്ന് ജിബൂട്ടിയിലെ ഇന്ത്യൻ എംബസി ഇന്നലെ അറിയിച്ചിരുന്നു. 


Tags:    
News Summary - 18 Indian sailors reached Mumbai today from Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.