1.87 കോടി നികുതി അടച്ചില്ല; ഇളയരാജക്ക് നോട്ടീസ്

ചെന്നൈ: 1.87 കോടി രൂപയുടെ നികുതി അടക്കാതിരുന്നതിന് സംഗീത സംവിധായകൻ ഇളയരാജക്ക് ചരക്കുസേവന നികുതി (ജി.എസ്.ടി) വകുപ്പ് കാരണംകാണിക്കൽ നോട്ടീസ് അയച്ചു.

2013-15 കാലയളവിൽ സിനിമ നിർമാതാക്കളിൽനിന്ന് ലഭിച്ച പ്രതിഫലത്തിനുള്ള നികുതിയാണ് അടക്കാതിരുന്നത്. ഇതിന് മുമ്പ് ഫെബ്രുവരി 28നും മാർച്ച് 21നും രണ്ടു തവണ സമൻസ് അയച്ചിരുന്നുവെങ്കിലും ഇളയരാജ ഹാജരായില്ല. തൃപ്തികരമായ മറുപടിയും നൽകിയില്ല.

അടുത്തിടെ ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ഒരു പുസ്തകത്തിൽ എഴുതിയ ആമുഖം വിവാദമായിരുന്നു.

Tags:    
News Summary - 1.87 crore tax not paid; Notice to Ilayaraja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.