പുൽവാമയിൽ ഭീകരാക്രമണം; രണ്ട് പോലീസുകാർ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ കോടതി സമുച്ചയത്തിലെ പൊലീസ് എയ്ഡ് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പോലീസുകാര്‍ മരിച്ചു. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. 

ഗുലാം റസൂൽ, ഗുലാം ഹുസൈൻ എന്നീ പൊലീസുകാരാണ് മരിച്ചത്. പൊലീസുകാരുടെ റൈഫിലുകലും വെടിക്കോപ്പുകലും ഭീകരർ മോഷ്ടിച്ച് സ്ഥലം വിട്ടതെന്നും റിപ്പോർട്ടുണ്ട്. 

മൂന്ന്-നാല് പേരടങ്ങുന്ന ഭീകരര്‍ പോലീസ് എയ്ഡ് പോസ്റ്റിനു നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസും ശക്തമായി തിരിച്ചടിച്ചെങ്കിലും ഭീകരർ രക്ഷപ്പെട്ടു. രണ്ടു പോലീസുകാരും സംഭവസ്ഥലത്തുതന്നെ മരിച്ചു. 
ഭീകരര്‍ക്കായി പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് വക്താവ് അറിയിച്ചു. ആക്രമണത്തിനു പിന്നില്‍ ഏത് തീവ്രവാദി വിഭാഗമാണെന്ന് വ്യക്തമല്ല.

അനന്ത്നാഗ് ജില്ലയിലുണ്ടായ പുലര്‍ച്ചെ മൂന്നു മണിയോടെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ 10 അതിര്‍ത്തി രക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ഇവിടെ ഭീകരര്‍ ഗ്രനേഡ് ആക്രമണമാണ് നടത്തിയത്. പുൽവാമയിലേതു പോലെ ഇവിടെയും പുലർച്ചെയാണ് ആക്രമണമുണ്ടായത്.

Tags:    
News Summary - 2 Cops Dead, 10 Soldiers Injured In Separate Attacks In Jammu and Kashmir-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.