ന്യൂഡൽഹി: സി.ബി.െഎ അന്വേഷണം നടക്കുന്നതിനിടെ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരം ലണ്ടനിലേക്ക് പോയി. കുറേ ദിവസം മുമ്പ് തന്നെ യാത്ര തീരുമാനിച്ചതാണെന്നും ഉടൻ തന്നെ തിരിച്ചുവരുമെന്നും കാർത്തി ന്യൂസ് 18 ചാനലിനോട് പ്രതികരിച്ചു. ചിദംബരവും ഇതേ രീതിയിലാണ് പ്രതികരിച്ചത്. കാർത്തിക്ക് യാത്ര ചെയ്യുന്നതിന് നിരോധനമില്ലെന്നും ഉടൻ അദ്ദേഹം തിരിച്ചു വരുമെന്നും ചിദംബരം വ്യക്തമാക്കി.
കാർത്തി ചിദംബരത്തിനെതിരെ സി.ബി.െഎ തിങ്കളാഴ്ചയാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. ഇന്ദ്രാണി മുഖർജി, പ്രീതം പീറ്റർ മുഖർജി എന്നിവർ ഡയറക്ടർമാരായ െഎ.എൻ.എക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ഫോറിൻ ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ബോർഡിൽ അനധികൃത ഇടപെടലും സ്വാധീനവും ചെലുത്തിയെന്നാണ് കാർത്തിക്കെതിരായ കേസിനാധാരം. ഉന്നത സമർദത്തെ തുടർന്ന് 305 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് അനുമതി നൽകാൻ ബോർഡ് നിർബന്ധിതരായി.
സി.ബി.െഎയുടെ പ്രത്യേക സംഘം ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച കാലത്ത് പരിശോധന നടത്തിയിരുന്നു. ഫെമ അടക്കമുള്ള സാമ്പത്തിക നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഏപ്രിൽ 17ന് എൻഫോഴ്സ്മെന്റ് ഡയറക്ടർ (ഇ.ഡി) കാർത്തി ചിദംബരത്തിന് നോട്ടീസ് നൽകിയിരുന്നു. കാർത്തി ചിദംബരത്തിന് വിദേശത്തടക്കം വൻ അനധികൃത സമ്പാദ്യം ഉണ്ടെന്ന ആരോപണവുമായി നേരത്തേ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.