ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. രണ്ടു സ്‌കൂളുകൾക്കാണിന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആർ.കെ പുരത്തെ ഡി.പി.എസ് സ്കൂളിനും പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂളിനുമാണ് സന്ദേശം ലഭിച്ചത്. ഇന്ന് രാവിലെ 6.15നാണ് സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ രണ്ടു സ്കൂളുകളും കുട്ടികളെ തിരികെ അയച്ചിരിക്കുകയാണ്.

രോഹിണിയുടെ വെങ്കിടേശ്വർ ഗ്ലോബൽ സ്‌കൂളിന് ഇമെയിൽ വഴി ബോംബ് ഭീഷണി വന്ന് ഒരാഴ്ച്ച കഴിഞ്ഞ ശേഷമാണ് വീണ്ടും സ്കൂകളുകൾ‌ക്ക് ബോംബ് ഭീഷണി എത്തിയത്. കഴിഞ്ഞമാസം ഡൽഹി പ്രശാന്ത് വിഹാറിൽ തീയറ്ററിന് മുന്നിൽ സ്ഫോടനം നടന്നിരുന്നു.

പി.വി.ആർ സിനിമാ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഒക്ടോബർ 20ന് സി.ആർ.പി.എഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു. രണ്ടു സ്ഫോടക വസ്തുക്കളും സ്ഥാപിച്ചത് മതിലിനോട് ചേർന്നാണ്. സി.ആർ.പി.എഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ മതിൽ തകർന്നെങ്കിലും ആളാപായമില്ലായിരുന്നു.

Tags:    
News Summary - 2 Delhi Schools Get Bomb Threat, Students Sent Back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.