ശ്രീനഗർ: ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ ശനിയാഴ്ച സുരക്ഷസേനയുടെ വെടിവെപ്പി ൽ ഏഴ് നാട്ടുകാരും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ജവാനും മരിച്ച തായി പൊലീസ് പറഞ്ഞു. സൈന്യത്തിൽനിന്ന് മുമ്പ് ഒളിച്ചോടിയ സഹൂർ അഹ്മദ് തോക്കർ അ ടക്കം മൂന്ന് തീവ്രവാദികൾ പുൽവാമയിലെ സിർനു ഗ്രാമത്തിൽ എത്തിയതായി രഹസ്യ വിവരത്ത െ തുടർന്ന് സൈന്യവും പൊലീസും സി.ആർ.പി.എഫും തിരയുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തോക്കർ കൊല്ലപ്പെട്ട വിവരം അറിഞ്ഞതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
തീവ്രവാദികൾ കൊല്ലപ്പെട്ടതോടെ ഏറ്റുമുട്ടൽ അവസാനിച്ചുവെങ്കിലും പ്രതിഷേധക്കാർ സുരക്ഷാസേനക്ക് നേരെ കെല്ലറിയുകയും സൈനിക വാഹനങ്ങളിൽ ചാടിക്കയറി പ്രതിഷേധിക്കുകയും ചെയ്തു. മുന്നറിയിപ്പ് നൽകിയെങ്കിലും പിരിഞ്ഞുേപാകാത്ത സാഹചര്യത്തിൽ ൈസന്യം രണ്ടുതവണ ആൾക്കൂട്ടത്തിനു നേരെ നടത്തിയ വെടിവെപ്പിലാണ് ഏഴുപേർ കൊല്ലപ്പെട്ടത്. 24 പേർക്ക് പരിക്കേറ്റു. വെടിേയറ്റ ചിലരുടെ നില ഗുരുതരമാണ്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
ഏറ്റുമുട്ടലിൽ തീവ്രവാദികളുടെ വെടിയേറ്റാണ് ജവാൻ മരിച്ചത്. രണ്ടു ജവാൻന്മാർക്ക് ഗുരുതര പരിക്കുണ്ട്.
വടക്കൻ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ഗാണ്ട്മുല്ല സൈനിക യൂനിറ്റിൽനിന്ന് കഴിഞ്ഞ ജൂലൈയിലാണ് തോക്കറിനെ കാണാതായത്. ഇയാൾ പിന്നീട് തീവ്രവാദികൾക്കൊപ്പം ചേർന്നതായി സ്ഥിരീകരിച്ചു. കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയാണ്. അദ്നാൻ എന്ന താഹിർ ഹിസ്ബി, ബിലാൽ അഹ്മദ് എന്ന ഹാഷിം, സഹൂർ അഹ്മദ് തോക്കർ എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികൾ. മുൻ സൈനികനായ തോക്കൂർ ഹിസ്ബുൽ മുജാഹിദീൻ കമാൻഡറാണ്.
നാട്ടുകാരായ ശഹബാസ് അലി, സുൈഹൽ അഹ്മദ്, ലിയാഖത്ത് അഹ്മദ്, അമീർ അഹ്മദ് പല്ല, അഹ്മദ് മീർ, മുർത്താസ, എം.ബി.എ ബിരുദധാരിയായ ആബിദ് ഹുസൈൻ ലോൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇേന്താനേഷ്യയിൽ ജോലിചെയ്യുന്ന ലോൺ നാട്ടിൽവന്ന് തിരിച്ചുപോകാനിരിക്കുകയായിരുന്നു. മുൻകരുതലെന്ന നിലയിൽ കശ്മീരിെൻറ പല ഭാഗങ്ങളിലും മൊബൈൽ, ഇൻറർനെറ്റ് സർവിസുകൾ വിച്ഛേദിച്ചു.
സുരക്ഷസേനയുടെ വെടിവെപ്പിൽ ഏഴുപേർ കൊല്ലെപ്പട്ട സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നു. വിഘടനവാദി സംഘടനകൾ സംസ്ഥാനത്ത് മൂന്നുദിവസം ഹർത്താലിന് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.