ന്യൂഡൽഹി: ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 23കാരനായ ഹരിയാന സ്വദേശി അറസ്റ്റിൽ. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
വിമാനം പറന്നുയർന്നപ്പോൾ തന്റെ അടുത്തുള്ള സീറ്റിൽ ഇരുന്നയാൾ ഒരു പുതപ്പ് വലിച്ചിട്ട് മോശം പ്രവൃത്തികളിൽ ഏർപ്പെടാൻ തുടങ്ങിയെന്ന് ഡൽഹി ജനക്പുരി നിവാസിയായ 28കാരി പൊലീസിന് മൊഴി നൽകി. ഇരയുടെ ഭാഗത്തുള്ള പുതപ്പ് നീക്കി അറിയാത്ത മട്ടിലാണ് ഇയാൾ ഇത് ചെയ്തതെന്നും പറയുന്നു.
സൗത് ഗോവയിലെ ദബോലിമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ഇയാൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽകി. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ ജിതേന്ദർ ജംഗിയാൻ എന്നയാളെ ദബോലിം എയർപോർട്ട് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതിക്കെതിരെ ബി.എൻ.എസിലെ ലൈംഗിക പീഡനം, സ്ത്രീയെ അപമാനിക്കൽ, വാക്കാലുള്ള അപമാനം, അനുചിതമായ ആംഗ്യം, സ്വകാര്യതാ ലംഘനം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.