നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ശനിയാഴ്ച അറിയിച്ചു.
ഹിൻഗ്‌ന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 30കാരിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിവാഹിതയായ സ്ത്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കാമുകൻ തന്നെയാണ് വകവരുത്തിയത്. യുവതിയെ വനംപ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം പാറ കഷണം കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ സംഭവം ശനിയാഴ്ച ഉച്ചക്ക്
ഹുഡ്‌കേശ്വർ പ്രദേശത്താണ് അരങ്ങേറിയത്. രണ്ടാമത്തെ സ്ത്രീയെയും ജീവിത പങ്കാളി തന്നെയാണ് കൊലപ്പെടുത്തിയത്.
35 കാരനായ ഇയാൾ വീട്ടിൽ വച്ച് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യക്ക് സുഖമില്ലെന്ന് പറഞ്ഞ് ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറെ വിളിച്ചു. എന്നാൽ, ഡ്രൈവർക്ക് എന്തോ സംശയ തോന്നിയതിനാൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അങ്ങനെയാണ് പുറംലോകം അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.