ന്യൂഡൽഹി: ആഫ്രിക്കയുടെ പടിഞ്ഞാറൻ കടലിൽ 20 ഇന്ത്യക്കാരടങ്ങിയ വാണിജ്യ കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചിയതായി വിവരം. ഡിസംബർ 15ന് എം.ടി ഡ്യൂക്ക് എന്ന കപ്പലാണ് റാഞ്ചിയതെന്നും സംഭവത്തിൽ നൈജീരിയയിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രം അവിടത്തെ സർക്കാറുമായി ബന്ധപ്പെട്ടുവരുകയാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു.
മേഖലയിൽ ഈ വർഷത്തെ മൂന്നാമത്തെ സമാന സംഭവമാണ് ഇതെന്നും 10 ദിവസം മുമ്പ് 18 ഇന്ത്യക്കാരടങ്ങിയ കപ്പൽ റാഞ്ചിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയയിലെയും സമീപ രാജ്യങ്ങളിലെയും അധികൃതരുമായും മറ്റ് സംഘങ്ങളുമായും ബന്ധപ്പെട്ടുവരുകയാണെന്നും ബന്ദികളാക്കപ്പെട്ടവരുെട സുരക്ഷയാണ് പരമപ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.