അഹമ്മദാബാദ്: ഞായറാഴ്ച ഗുജറാത്തിലുടനീളം മിന്നലേറ്റ് 20 പേർ മരിച്ചതായി റിപ്പോർട്ട്. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍റർ (എസ്.ഇ.ഒ.സി) പ്രകാരമുള്ള പി.ടി.ഐ റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്ച സംസ്ഥാനത്ത് പെയ്ത തീവ്രമായ കാലവർഷക്കെടുതിയിലാണ് മരണങ്ങൾ സംഭവിച്ചത്. ദഹോദ് - 4, ബറൂച്ച് - 3, താപി - 2, അഹമ്മദാബാദ്, അംറേലി, ബനാസ്കന്ത, ബോതാഡ്, ഖേദ, മെഹ്സാന, പഞ്ച്മഹൽ, സബർകന്ത, സൂറത്ത്, സുരേന്ദ്ര നഗർ, ദേവ്ഭൂമി ദ്വാരക എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ് മരണം.
സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത്ഷാ ദുഃഖം രേഖപ്പെടുത്തി. ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ മോശം കാലാവസ്ഥയിലും മിന്നലിലും നിരവധി പേർ മരിച്ച സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. ഈ ദുരന്തത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുന്നു -അമിത് ഷാ എക്സിൽ കുറിച്ചു.
ഇന്ന് മുതൽ ഗുജറാത്തിൽ മഴയിൽ ക്രമാനുഗതമായ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.