ഹരിയാന തെരഞ്ഞെടുപ്പ്: സർക്കാർ ജോലികളിൽ 20 ശതമാനം പട്ടികജാതി സംവരണവുമായി ബി.ജെ.പി സർക്കാർ

ചണ്ഡിഗഢ്: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പട്ടികജാതി വിഭാഗം വോട്ടർമാരെ സ്വാധീനിക്കാൻ സംവരണ വാഗ്ദാനവുമായി ഹരിയാനയിലെ ബി.ജെ.പി സർക്കാർ. സംസ്ഥാനത്തെ സർക്കാർ ജോലികളിൽ പട്ടികജാതി വിഭാഗക്കാർക്ക് 20 ശതമാനം സംവരണം ഏർപ്പെടുത്താനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്.

ഹരിയാന പട്ടികജാതി കമീഷൻ റിപ്പോർട്ടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് തൊഴിൽ സംവരണം മുഖ്യമന്ത്രി നയാബ് സിങ് സെയ്നി പ്രഖ്യാപിച്ചത്. 20 ശതമാനം പട്ടിക സംവരണത്തിൽ 10 ശതമാനം നിരാലംബരായ പട്ടികജാതിക്കാർക്ക് നീക്കിവെക്കണമെന്നാന്ന് പട്ടികജാതി കമീഷൻ ശിപാർശ ചെയ്തിട്ടുള്ളത്.

പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംവരണം പ്രാബല്യത്തിൽ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിന് ബി.ജെ.പി സജ്ജമാണ്. മൂന്നാം തവണയും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ സാധിക്കും.

കഴിഞ്ഞ 10 വർഷം വിവേചനമില്ലാതെ വികസനം നടപ്പാക്കൻ ബി.ജെ.പി സർക്കാറിന് സാധിച്ചു. സ്വന്തം നേട്ടത്തിലാണ് പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും സെയ്നി വ്യക്തമാക്കി.

ഒക്ടോബർ ഒന്നിന് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിൽ ഏറ്റുമുട്ടുന്ന ആദ്യ തെരഞ്ഞെടുപ്പിനാണ് ഹരിയാന സാക്ഷ്യം വഹിക്കുന്നത്.

Tags:    
News Summary - "20% quota in govt jobs for SC; recommended 10% for deprived SC": Haryana CM Nayab Singh Saini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.