2000 രൂപ മാറിയെടുക്കൽ: ഹരജി അടിയന്തരമായി കേൾക്കില്ലെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: തി​രി​ച്ച​റി​യ​ൽ രേ​ഖ​യോ പ്ര​ത്യേ​ക സ്ലി​പ്പോ ഇ​ല്ലാ​തെ 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ച റി​സ​ർ​വ് ബാ​ങ്ക് തീ​രു​മാ​ന​ത്തി​നെ​തി​രാ​യ ഹ​ര​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു.

ജ​സ്റ്റി​സു​മാ​രാ​യ സു​ധാം​ശു ദു​ലി​യ, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ അ​വ​ധി​ക്കാ​ല ബെ​ഞ്ചാ​ണ് ഹ​ര​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. തി​രി​ച്ച​റി​യ​ൽ രേ​ഖ​യി​ല്ലെ​ങ്കി​ൽ ക്രി​മി​ന​ലു​ക​ൾ​ക്കും തീ​വ്ര​വാ​ദി​ക​ൾ​ക്കും പ​ണം മാ​റി​യെ​ടു​ക്കാ​നാ​വു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബി.​ജെ.​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി ഉ​പാ​ധ്യാ​യ ഹ​ര​ജി ന​ൽ​കി​യ​ത്.

Tags:    
News Summary - 2000 exchange: Supreme Court will not hear the petition urgently

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.