ന്യൂഡൽഹി: 20,000 ആധാർ കാർഡ് വിവരങ്ങൾ ഇൻറർനെറ്റിൽ ആർക്കും ലഭ്യമാകുന്ന തരത്തിൽ കണ്ടെത്തിയതായി ഫ്രഞ്ച് സുരക്ഷ ഗവേഷകൻ എലിയറ്റ് ആൽഡേഴ്സൺ ആരോപിച്ചു. എന്നാൽ, ആധാർ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ‘യുനിക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ’ (യു.െഎ.ഡി.എ.െഎ) ഇക്കാര്യം നിഷേധിച്ചു.
കഴിഞ്ഞ എട്ടുവർഷത്തിനിടെ, ഒരിക്കൽ പോലും തങ്ങളുടെ ബയോമെട്രിക് വിവരശേഖരം ചോർന്നിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. മുമ്പും സർക്കാർ വെബ്സൈറ്റുകളിലെ സുരക്ഷ പാളിച്ചകൾ എലിയറ്റ് ആൽഡേഴ്സൺ എന്ന പേരിൽ ട്വിറ്റിറിൽ കുറിപ്പിടുന്ന ആൾ ചൂണ്ടിക്കാണിച്ചിരുന്നു.
ഏറ്റവും സുരക്ഷിതമായ തിരിച്ചറിയൽ രേഖയാണ് ആധാറെന്ന് യു.െഎ.ഡി.എ.െഎ പറഞ്ഞു. ആവശ്യെമങ്കിൽ ബന്ധപ്പെട്ടവരുമായി ആധാർ വിവരം െവളിപ്പെടുത്തും. അത് എപ്പോഴും രഹസ്യമായി വെക്കാനുള്ളതല്ലെന്നും യു.െഎ.ഡി.എ.െഎ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.