മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസിൽ മുഖ്യപ്രതികളിലൊരാളായ പ്രജ്ഞാസിങ് താക്കൂറിന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണമെന്നും പാസ്പോർട്ട് എൻ.ഐ.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെടുമ്പോളെല്ലാം ഏജൻസിയുടെ മുന്നിൽ ഹാജരാകണമെന്നും പ്രജ്ഞാസിങ്ങിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ കേണൽ പുരോഹിതിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് പരിഗണിച്ച ബെഞ്ചിലെ ജഡ്ജിമാരായ രഞ്ജിത് മോറെയും ശാലിനി ഫൻസാൽക്കറും കേസിൽ പ്രജ്ഞാ സിങ് പ്രഥമദൃഷ്ട്യാ കുറ്റക്കാരിയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തിയത്.
2008 സെപ്തംബർ 8ന് നാസിക്കിലെ മാലേഗാവിനടുത്തുള്ള ഹമിദിയ പള്ളിക്കടുത്ത് വെച്ച് നടന്ന സ്ഫോടന പരമ്പരയിൽ ആറ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രജ്ഞാ സിങ്ങിന് പങ്കുണ്ടെന്നായിരുന്നു കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.