ചെന്നൈ: പ്രളയം കാരണം നിര്‍ത്തിവെച്ച ഉല്‍പാദനം റോയല്‍ എന്‍ഫീല്‍ഡ് കമ്പനി പുനരാരംഭിച്ചു. ജീവനക്കാര്‍ കുറവായതിനാലും പ്രാദേശിക വിതരണക്കാരുമായുള്ള പ്രശ്നങ്ങള്‍ കാരണവും 50 ശതമാനം ശേഷിയിലായിരിക്കും കമ്പനി ഈയാഴ്ച പ്രവര്‍ത്തിക്കുക. അടുത്തയാഴ്ചയോടെ പൂര്‍ണശേഷിയിലേക്ക് ഉല്‍പാദനം മടങ്ങിയത്തെുമെന്നും കമ്പനി അറിയിച്ചു. തിരുവൊട്ടിയൂര്‍, ഒറഗാഡം എന്നിവിടങ്ങളിലെ പ്ളാന്‍റുകളാണ് പേമാരി കാരണം പൂട്ടിയിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഉപകരണങ്ങള്‍ക്കും വസ്തുവകകള്‍ക്കും തകരാര്‍ സംഭവിച്ചിട്ടില്ളെന്നും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അടച്ചിട്ടതുകാരണം 11,200 ബൈക്കുകളുടെയും നവംബറില്‍ കനത്ത മഴ കാരണം 4000 ബൈക്കുകളുടെയും ഉല്‍പാദനം നഷ്ടമായെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.