ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയെയും മകനെയും പ്രതിരോധത്തിലാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നതിനിടെ സോണിയക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക പിറന്നാളാശംസ. 69ാം പിറന്നാളിലൂടെ കടന്നുപോവുന്ന കോണ്‍ഗ്രസ് അധ്യക്ഷക്ക് ട്വിറ്ററിലൂടെയാണ് മോദി പിറന്നാള്‍ ആശംസിച്ചത്.
‘‘കോണ്‍ഗ്രസ് പ്രസിഡന്‍റ് ശ്രീമതി സോണിയാ ഗാന്ധിക്ക് അവരുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരുന്നു. ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കി ദൈവം അവരെ അനുഗ്രഹിക്കട്ടെ.’’ -എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഇന്ന് 69 തികയുന്ന സോണിയക്ക് ആശംസകള്‍ അറിയിച്ച് പാര്‍ലമെന്‍ററികാര്യമന്ത്രി വെങ്കയ്യനായിഡുവിന്‍റെ ഫോണ്‍ കോളുമത്തെി. അമേരിക്കയില്‍ വൈദ്യ പരിശോധന കഴിഞ്ഞ് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സോണിയ ഡല്‍ഹിയില്‍ എത്തിയത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നോതാക്കളെ കുടുക്കാന്‍ ബി.ജെ.പി രാഷ്ട്രീയ പ്രതികാരം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും കോണ്‍ഗ്രസ് സ്തംഭിപ്പിച്ചിരുന്നു. ബി.ജെ.പിയുടെ സുബ്രഹ്മണ്യം സ്വാമി നല്‍കിയ കേസില്‍ നേരിട്ട് ഹാജരാവണമെന്ന വിചാരണ കോടതി നിര്‍ദേശം ഡല്‍ഹി ഹൈകോടതി കഴിഞ്ഞ ദിവസം ശരിവെച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പിയും കോണ്‍ഗ്രസും തുറന്ന പോരിലേക്ക് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.