ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹൈദരാബാദ് സ്വദേശിയായ യുവതി നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് സിറാജുദ്ദീനുമായി ബന്ധമുണ്ടായിരുന്നയാളാണ് യുവതി. ഓണ്‍ലൈന്‍ വഴി ഐ.എസിലേക്ക് ആകര്‍ഷിക്കപ്പെട്ട യുവതി ഐ.എസ് അനുഭാവികളുമായി നിരന്തര സമ്പര്‍ക്കത്തിലുമായിരുന്നു.
യുവതിയെ ഐ.എസ്. ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ബന്ധുക്കളെയും മതനേതാക്കളെയും ഉപയോഗിച്ച് ശ്രമം നടക്കുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കര്‍ണാടകയിലെ ഗുല്‍ബര്‍ഗ സ്വദേശിയായ മുഹമ്മദ് സിറാജുദ്ദീന്‍ ഐ.എസ് അനുഭാവികളുടെ ക്ളോസ്ഡ് ഗ്രൂപ്പുകള്‍ ഫേസ്ബുക്കിലും വാട്സ്ആപ്പിലും തുടങ്ങിയിരുന്നു.
യുവതിയും ഇതില്‍ അംഗമായിരുന്നു. ഐ.എസ് ആശയം പ്രചരിപ്പിച്ച് യുവതീ യുവാക്കളെ റിക്രൂട്ട് ചെയ്യുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഒറ്റ തിരിഞ്ഞ് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതിടെയാണ് രാജസ്ഥാന്‍ പൊലീസിന്‍െറ പ്രത്യേക വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.