ഹൈദരാബാദ്: ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല (ഇഫ്ലു) തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ നേതൃത്വത്തിലുള്ള ഇടത് സഖ്യത്തിന് മുന്നേറ്റം. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ആഭ്യന്തര പരാതി പരിഹാര സമിതി പ്രതിനിധി (പി.എച്ച്.ഡി) എന്നിങ്ങനെ മത്സരിച്ച നാലിൽ മൂന്ന് ജനറൽ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു.
എം.എസ്.എഫിന്‍റെയും തെലങ്കാന സ്റ്റുഡന്‍റ്സ് ഫോറത്തിന്‍റെയും (ടി.എസ്.എഫ്) നേതൃത്വത്തിലുള്ള ജനാധിപത്യ സഖ്യം യൂണിയൻ പ്രസിഡന്‍റ്, കൾച്ചറൽ സെക്രട്ടറി പോസ്റ്റുകളിൽ വിജയിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്‍റെ നൂറ മൈസൂൺ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എ.എ.എസ് കൗൺസിലറായി ഫ്രറ്റേണിറ്റിയുടെ മറിയം നാസിഹയും വിജയിച്ചു. എ.ബി.വി.പി തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടു.
എസ്.എഫ്.ഐയുടെ എ. ആർദ്ര 770 വോട്ടുകളോടെയാണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഡിന എൽസ ജോർജ് 483 വോട്ടുകൾക്കും വിജയിച്ചു. സാന്ദ്ര ബി. സജിത്താണ് ആഭ്യന്തര പരാതി പരിഹാര സമിതി (പി.എച്ച്.ഡി) പ്രതിനിധിയായി വിജയിച്ചത്. എസ്.എഫ്.ഐയുടെ ഏഴ് കൗൺസിലർമാരും തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് സ്ഥാനത്തേക്ക് 431 വോട്ടുകളോടെ ടി.എസ്.എഫിന്റെ പോരിക വികാസാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്‍റെ ശഹീൻ അഹ്മദ് രണ്ടാമതെത്തി. ജനാധിപത്യ സഖ്യത്തിന്‍റെ നെല്ല സൗമ്യയാണ് കൾച്ചറൽ സെക്രട്ടറിയായത്. സ്പോർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് എൻ.എസ്.യു.ഐയുടെ അർബാസ് അമൻ വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.