ബി.എഡ് പരീക്ഷ എഴുതിയത് 12,800 പേര്‍; ജയിച്ചത് 20,000!

ആഗ്ര: 12,800 പേര്‍ എഴുതിയ ബി.എഡ് പരീക്ഷയില്‍ വിജയം 20,000 പേര്‍ക്ക്. ആഗ്രയിലെ ബി.ആര്‍. അംബേദ്കര്‍ യൂനിവേഴ്സിറ്റിയിലാണ്  വിചിത്രമായ വിജയം. ഫലം തയാറാക്കുന്ന ഏജന്‍സി നടത്തിയ അവസാനവട്ട പരിശോധനയില്‍ 12,800 പേര്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടും 20,089 പേരുടെ ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തിയതായി കണ്ടത്തെി. ഇതിലേറെ പേരുടെയും വിവരങ്ങള്‍ കൈവശമില്ളെന്ന് യൂനിവേഴ്സിറ്റി അധികൃതരെ അറിയിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലര്‍ മുഹമ്മദ് മുസമ്മില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
സ്വകാര്യ കോളജുകളാണ് വന്‍ അട്ടിമറിക്കു പിന്നിലെന്ന് സംശയം. 191 അഫിലിയേറ്റഡ് കോളജുകളില്‍നിന്ന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ പട്ടിക വാഴ്സിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തം സീറ്റുകളുടെ 40 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണെന്ന് നേരത്തേ കോളജുകള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷേ, അധികമായി എത്തിയ വിദ്യാര്‍ഥികള്‍ പരീക്ഷയുടെ ദിവസങ്ങള്‍ക്കുമുമ്പ് സ്ഥാപനത്തില്‍ ചേര്‍ന്നതായി കാണിച്ച് കോളജുകള്‍ തട്ടിപ്പിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതായി സൂചനയുണ്ട്. ഇതിന് 2014-15ലെ ഹൈകോടതി വിധി ദുരുപയോഗം ചെയ്യുന്നതായും വാഴ്സിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.