കോണ്‍. എം.പിമാര്‍ക്ക് ബി.ജെ.പിയുടെ പരിഹാസത്തിന്‍െറ റോസാപ്പൂവ്!

ന്യൂഡല്‍ഹി: തുടര്‍ച്ചയായി സഭാനടപടി സ്തംഭിപ്പിച്ച കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ബി.ജെ.പി എം.പിമാരുടെ വക ‘പരിഹാസത്തിന്‍െറ റോസാപ്പൂവ്’. ചൊവ്വാഴ്ച ലോക്സഭയിലാണ് അപൂര്‍വരംഗം അരങ്ങേറിയത്. ലോക്സഭ തുടങ്ങിയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. പഞ്ചാബില്‍ ദലിതരായ രണ്ടുപേരുടെ കൈകാലുകള്‍ വെട്ടിയ സംഭവത്തെച്ചൊല്ലിയായിരുന്നു പ്രതിഷേധം.

ഏതാനും ബി.ജെ.പി എം.പിമാര്‍ റോസാപ്പൂക്കളുമായി നടുത്തളത്തിലത്തെി മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് എം.പിമാര്‍ക്ക് നീട്ടി. ആദ്യം അമ്പരന്ന കോണ്‍ഗ്രസുകാര്‍ പെട്ടെന്ന് സംഗതി തിരിച്ചറിഞ്ഞു. പരിഹാസത്തിന്‍െറ റോസാപ്പൂക്കള്‍ അവര്‍ നിരസിച്ചു. റോസാപ്പൂക്കള്‍ സ്വീകരിക്കാന്‍ ബി.ജെ.പി അംഗങ്ങള്‍ നിര്‍ബന്ധിച്ചതോടെ കോണ്‍ഗ്രസ് എം.പിമാരില്‍ ചിലര്‍ രോഷാകുലരായി. ഇതോടെ, അപകടം മണത്ത ബി.ജെ.പി നേതാക്കള്‍ എം.പിമാരെ തിരികെ വിളിക്കുകയായിരുന്നു. സഭയില്‍ ബഹളം തുടരുമ്പോഴും റോസാപ്പൂക്കള്‍ പലതും സെക്രട്ടറി ജനറലിന്‍െറ മേശപ്പുറത്ത് കിടക്കുന്നുണ്ടായിരുന്നു.  

കോണ്‍ഗ്രസ്, തൃണമൂല്‍, ജെ.ഡി.യു അംഗങ്ങള്‍ ചൊവ്വാഴ്ചയും ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ദലിത് യുവാക്കള്‍ക്കെതിരെ പഞ്ചാബില്‍ ആക്രമണം വ്യാപകമാകുകയാണെന്നും ഇതേക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സ്പീക്കര്‍ സുമിത്ര മഹാജന്‍ അടിയന്തരപ്രമേയം അനുവദിച്ചില്ല. ഇതത്തേുടര്‍ന്ന് ബഹളംവെച്ച പ്രതിപക്ഷ എം.പിമാര്‍ പ്രധാനമന്ത്രിക്കും പഞ്ചാബിലെ ശിരോമണി അകാലിദള്‍ സര്‍ക്കാറിനെതിരെയും മുദ്രാവാക്യം മുഴക്കി ഇറങ്ങിപ്പോവുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.