ആന്ധ്രയിലേക്കു വരൂ; കർണാടകയിലെ ഐ.ടി കമ്പനികളെ സ്വാഗതം ചെയ്ത് മന്ത്രി നാരാ ലോകേഷ്

വിശാഖപട്ടണം (ആന്ധ്രപ്രദേശ്): കർണാടകയിൽ സ്വകാര്യ മേഖലയിൽ ഉദ്യോഗാർഥികൾക്ക് സംവരണം ഏർപ്പെടുത്തുന്ന ബിൽ വിവാദമായതിനിടെ കമ്പനികളെ ആന്ധ്രയിലെ വിശാഖപട്ടണത്തേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന ഐ.ടി മന്ത്രിയും ടി.ഡി.പി എം.എൽ.എയുമായ നാരാ ലോകേഷ്.

നിയന്ത്രണങ്ങളില്ലാതെ നിങ്ങളുടെ ഐ.ടി സംരംഭത്തിന് ഏറ്റവും മികച്ച സൗകര്യങ്ങളും തടസ്സമില്ലാത്ത വൈദ്യുതിയും അനുയോജ്യമായ പ്രതിഭകളും തങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നാണ് എം.എൽ.എ എക്സിൽ കുറിച്ചത്. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനികളോട് (നാസ്‌കോം) ആണ് ലോകേഷിന്റെ ആഹ്വാനം.

സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് ജോലി സംവരണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള കർണാടക ബിൽ റദ്ദാക്കണമെന്ന് നാസ്‌കോം ആവശ്യപ്പെട്ടതിന് പിന്നാലെ വ്യവസായ മേഖലയിൽ വൻ വിവാദം രൂപപ്പെട്ടിരുന്നു.

വ്യവസായങ്ങൾ, ഫാക്ടറികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ കർണാടക സംസ്ഥാന ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുന്ന ബിൽ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ 50 ശതമാനവും കന്നഡക്കാർക്ക് സ്വകാര്യ വ്യവസായങ്ങളിൽ 75 ശതമാനവും സംവരണം നിർബന്ധമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത് വൻ വിവാദമായിരുന്നു.

Tags:    
News Summary - Come to Visakhapatnam; Nara Lokesh welcomed the companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.