ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നതായി താന്‍ കരുതുന്നില്ളെന്ന് കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ. ശ്രീനിവാസ റാവു. രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നു എന്നാരോപിച്ച് 39 സാഹിത്യകാരന്മാര്‍ അവര്‍ക്കുലഭിച്ച കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 35 പേര്‍ അവാര്‍ഡ് തുകയും മടക്കിയയച്ചു. എന്നാല്‍, അക്കാദമി അത് സ്വീകരിച്ചിട്ടില്ല. അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്ന സാഹിത്യകാരന്മാരോട് തീരുമാനം മാറ്റണമെന്ന് പ്രസിഡന്‍റ് ഡോ. വിശ്വനാഥ് പ്രസാദ് തിവാരിയും മറ്റംഗങ്ങളും വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഈ വര്‍ഷത്തെ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കവെ അദ്ദേഹം അറിയിച്ചു.
സാഹിത്യകാരന്മാരെല്ലാം അക്കാദമി കുടുംബത്തിലെ അംഗങ്ങളാണെന്നും അവര്‍ പിണക്കങ്ങള്‍ മാറ്റി ഒപ്പം നില്‍ക്കുമെന്നും ഡോ. റാവു പ്രത്യാശ പ്രകടിപ്പിച്ചു. അവാര്‍ഡ് തിരിച്ചുനല്‍കാനുള്ള തീരുമാനത്തിനുപിന്നില്‍ എന്തെങ്കിലും രാഷ്ട്രീയകക്ഷികളുടെ പ്രേരണയില്ല. എഴുത്തുകാര്‍ക്കുവേണ്ടി എഴുത്തുകാരാല്‍ നടത്തപ്പെടുന്ന അക്കാദമി രാഷ്ട്രീയവത്കരിക്കപ്പെട്ടിട്ടില്ല. അവാര്‍ഡ് നല്‍കുക എന്നതല്ലാതെ തിരിച്ചുവാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.