കുട്ടിക്കുറ്റവാളിയുടെ പുനരധിവാസത്തിന് 10,000 രൂപ അനുവദിച്ചു


ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ കുട്ടിക്കുറ്റവാളിയുടെ പുനരധിവാസം സംബന്ധിച്ച്  നിര്‍ദേശം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു.  മോചിപ്പിച്ചശേഷം സമാന സാഹചര്യത്തില്‍ സന്നദ്ധസംഘടനയുടെ സംരക്ഷണത്തില്‍ മറ്റൊരിടത്ത് നിരീക്ഷണത്തില്‍ താമസിപ്പിക്കാനുമുള്ള നിര്‍ദേശമാണ് പരിഗണനയില്‍.  ഇയാള്‍ക്ക് പുതുജീവിതം തുടങ്ങാന്‍ 10,000 രൂപ അനുവദിച്ചു. ബാലനീതി നിയമപ്രകാരമാണ് ജില്ലാ ശിശുസംരക്ഷണസമിതി തുക അനുവദിച്ചത്. തയ്യല്‍ജോലിയോ മറ്റോ ചെയ്ത് കഴിയാന്‍ ഈ ധനസഹായം ഉപയോഗിക്കാം. ദുര്‍ഗുണപരിഹാരപാഠശാലയില്‍നിന്ന് ഇയാള്‍ തയ്യലും പാചകവും പഠിച്ചിരുന്നു. തയ്യല്‍ മെഷീന്‍ നല്‍കാന്‍ ഒരു സര്‍ക്കാറിതര സംഘടന സന്നദ്ധമായിട്ടുണ്ട്. കട വാടകക്കെടുക്കാനും സഹായം നല്‍കും. കുട്ടിക്കുറ്റവാളിക്ക് ഇപ്പോള്‍ 21 വയസ്സുണ്ട്. മോചിപ്പിക്കപ്പെട്ട ശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് വീഴാതെ കഴിയാനാണ് സഹായം നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.