പശു പേ​​ഴ്​സനാലിറ്റി ഒാഫ്​ ദ ഇയർ

ന്യൂഡൽഹി: രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരെയെല്ലാം പിന്തള്ളി പശു പേഴ്സനാലിറ്റി ഒാഫ് ദ ഇയർ. യാഹൂ ഇന്ത്യയുടെ 2015 ഇയർ ഇൻ റിവ്യൂ ആണ് പശുവിനെ പേഴ്സനാലിറ്റി ഒാഫ് ദ ഇയർ ആയി തെരഞ്ഞെടുത്തത്. ബീഫ് നിരോധത്തെ തുടർന്നും ഇറച്ചി വീട്ടിൽ സൂക്ഷിച്ചതിെൻറ പേരിൽ ദാദ്രിയിൽ നടന്ന കൊലപാതകത്തിെന തുടർന്നും ഒാൺലൈനിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ്  തെരഞ്ഞെടുപ്പ്.

മഹാരാഷ്ട്ര സര്‍ക്കാർ  ബീഫ് നിരോധിച്ചതോടെയാണ് ഒാൺലൈനിലും പൊതുസമൂഹത്തിലും പശു ചർച്ചാ വിഷയമാകുന്നത്. ഇതിന് പിന്നാലെ ഉത്തർ പ്രദേശിലെ ദാദ്രിയിൽ ബീഫ് സൂക്ഷിച്ചതിെൻറ പേരിൽ ഗൃഹനാഥനെ അടിച്ചുകൊന്നതോടെ ചർച്ചകളിൽ ‘പശു’ സജീവമായി.  അസഹിഷ്ണുത വിഷയത്തിലും  അവാർഡ് തിരിച്ചുകൊടുക്കൽ വിവാദത്തിലും പശു ചർച്ചാ കേന്ദ്രമായെന്നും, ഇതെല്ലാം പരിഗണിച്ചാണ് പശുവിനെ പേഴ്സനാലിറ്റി ഒാഫ് ദ ഇയറായി തെരഞ്ഞെടുത്തതെന്ന് യാഹൂ പത്രക്കുറിപ്പിൽ അറിയിച്ചു.

അരവിന്ദ് െകജ്രിവാളും നിതീഷ് കുമാറുമാണ് 2015 ലെ ന്യൂസ് മേക്കർമാർ. അതേസമയം ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തി മോദിയാണ്. െഎ.എസിെൻറ വളർച്ച, കലാമിെൻറ  വേര്‍പാട്, ഷീന ബോറ കൊലക്കേസ്, വ്യാപം അഴിമതി എന്നിവയാണ് ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാര്‍ത്തകളും വിവാദങ്ങളും. ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വനിത സെലിബ്രിറ്റി സണ്ണി ലിയോണും പുരുഷ സെലിബ്രിറ്റി സൽമാൻ ഖാനുമാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കായിക താരം മഹേന്ദ്ര സിങ് ധോനി. ഒരു വർഷത്തിനിടെ ആളുകൾ തിരഞ്ഞ  പ്രധാന സംഭവങ്ങൾ, വ്യക്തികൾ, ഒാൺലൈൻ ട്രെൻഡുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് യാഹൂ ഇയർ ഇൻ റിവ്യൂ തയാറാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.