ജനങ്ങൾക്ക് പട്ടിണി; തെലങ്കാന മുഖ്യമന്ത്രിക്ക് ഏഴുകോടിയുടെ യാഗം

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു കോടികൾ മുടക്കി നടത്തുന്ന യാഗം വിവാദമാകുന്നു. സംസ്ഥാനത്ത് ജനങ്ങൾ പട്ടിണി നേരിടുന്ന സമയത്താണ് തെലങ്കാന മുഖ്യമന്ത്രിയുടെ ധൂർത്ത്. ഏഴ് കോടി മുടക്കി മേദക് ജില്ലയിലെ ഏറാവള്ളിയിലെ ഫാംഹൗസിലാണ് ചന്ദ്രശേഖര റാവു യാഗം നടത്തുന്നത്. രാഷ്ട്രപതി പ്രണബ് മുഖർജി, മുഖ്യമന്ത്രിമാർ, ഗവർണർമാർ എന്നിവരടക്കം ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

യാഗത്തിന് ഏഴുകോടി രൂപ ചെലവാക്കുന്നുണ്ട് എന്ന് റാവു തന്നെയാണ് അറിയിച്ചത്. എന്നാൽ സർക്കാർ പണമല്ല യാഗത്തിന് ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണം ഉപയോഗിച്ചാണ് യാഗം നടത്തുന്നത്. ഇതിന് വേണ്ടി ഉപയോഗിക്കുന്ന വൈദ്യുതി, പബ്ലിക് ട്രാൻസ്പോർട്ട് എന്നിവക്ക് പണം നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

1500 ആചാര്യൻമാർ പങ്കെടുക്കുന്ന യാഗത്തിൽ 50,000 പേർ പങ്കെടുക്കുന്നുണ്ട്. ചടങ്ങ് അഞ്ചുദിവസം നീണ്ടുനിൽക്കും. നേരത്തെ റാവു അഞ്ച് കോടിയുടെ ബസ് വാങ്ങിയത് വിവാദമായിരുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ബുള്ളറ്റ് പ്രൂഫ് ബസാണ് സർക്കാർ വാങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.