കീർത്തി ആസാദി​െൻറ സസ്​​െപൻഷൻ; പാർട്ടി​ക്ക്​ ദോഷം ചെയ്യുമെന്ന്​ അദ്വാനി വിഭാഗം

ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺെജയ്റ്റ്ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് ബി.ജെ.പി ലോക്സഭാംഗം കീർത്തി ആസാദിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് തെറ്റായ സന്ദേശം നൽകുമെന്ന് എൽ.കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. അദ്വാനിക്ക് പുറമെ മുരളി മനോഹർ ജോഷി,.ശാന്തകുമാർ, യശ്വന്ത് സിൻഹ എന്നിവർ വ്യാഴാഴ്ച ജോഷിയുടെ വസതിയിൽ പ്രത്യേക യോഗം ചേർന്നു. കീർത്തി ആസാദിെൻറ സസ്പെൻഷൻ പാർട്ടിക്ക് ദോഷം ചെയ്യുെമന്ന് അവർ അഭിപ്രായപ്പെട്ടു.

ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി പ്രസിഡൻറ് അമിത് ഷാക്കുമെതിരെ ഇൗ ഗ്രൂപ്പ് പരസ്യമായി രംഗത്തുവന്നിരുന്നു. കീർത്തി ആസാദിനെ ഹീറോ ആയി വിശേഷിപ്പിച്ച ശത്രുഘ്നൻ സിൻഹക്കെതിരെയും നടപടിയെടുക്കാൻ ബി.ജെ.പി ഒരുങ്ങുകയാണ്. ജെയ്റ്റ്ലി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായിരിക്കെ കോടികളുടെ അഴിമതി നടത്തിയത് തെളിവു സഹിതം പുറത്തുവിട്ടതിനാണ് കീർത്തി ആസാദിനെതിെര നടപടിയെടുത്തത്. താൻ ചെയ്ത തെറ്റെന്തെന്ന് വ്യക്തമാക്കണമെന്ന് ആസാദ് മോദിയോട് ആവശ്യപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.