ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ ഭരണകൂടം വഹിച്ച പങ്ക് അന്വേഷണ കമീഷനു മുന്നില്‍ വെളിപ്പെടുത്തി മോദിക്കു തലവേദനയായ റിട്ട. ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിന്‍െറ പുതിയ പുസ്തകം പുറത്തിറങ്ങി.
ഗുജറാത്ത് ബിഹൈന്‍ഡ് കര്‍ട്ടന്‍ (മറക്കുപിന്നിലെ ഗുജറാത്ത്) എന്നുപേരിട്ട പുസ്തകം വംശഹത്യയുടെ സാഹചര്യങ്ങള്‍ മുതല്‍ പ്രത്യേക അന്വേഷണകമീഷന്‍ നടത്തിയ അട്ടിമറികള്‍വരെയുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാറിന് താന്‍ നടത്തിയ തുറന്നുപറച്ചിലുകളുടെ പേരില്‍ ഒൗദ്യോഗികതലത്തില്‍ ഒട്ടേറെ വിഷമങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. നാനാവതി കമീഷന്‍ മുമ്പാകെ താന്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളെ പരിഗണിക്കാതെയാണ് മുന്‍ സി.ബി.ഐ മേധാവി ആര്‍.കെ. രാഘവന്‍െറ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം കേസുകള്‍ അന്വേഷിച്ചതും ഉത്തരവാദികള്‍ക്ക് ക്ളീന്‍ചിറ്റ് നല്‍കിയതുമെന്ന് ശ്രീകുമാര്‍ പുസ്തകത്തില്‍ ആരോപിക്കുന്നു. വിവാദങ്ങള്‍ സൃഷ്ടിക്കാനല്ല, മറിച്ച് ഗുജറാത്തില്‍ സംഭവിച്ചതെന്തെന്ന് മനുഷ്യസ്നേഹികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും വേണ്ടി രേഖപ്പെടുത്തിവെക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.