കശ്മീരിന്‍െറ പ്രത്യേക പദവി നീക്കാനാവില്ളെന്ന് ഹൈകോടതി


ശ്രീനഗര്‍: ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കാനോ ഭേദഗതി വരുത്താനോ കഴിയില്ളെന്ന് കശ്മീര്‍ ഹൈകോടതി. സംസ്ഥാനത്തെ ഭരണത്തലവന് തുല്യമായി ഇവിടെ നിലനിന്നിരുന്ന സദറെ റിയാസത് എന്ന പദവി ഗവര്‍ണര്‍ ആക്കി മാറ്റിയ 1965ലെ ഭേദഗതി ഭരണഘടനയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹസ്നൈന്‍ മസ്ഊദിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇതുസംബന്ധിച്ച വിധിപ്രസ്താവം പുറപ്പെടുവിച്ചത്.സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാഹനങ്ങളിലും സംസ്ഥാന സര്‍ക്കാറിന്‍െറ പതാക വെക്കാനും കോടതി നിര്‍ദേശിച്ചു. ഭരണഘടനയിലെ 370ാം അനുച്ഛേദത്തില്‍ മാറ്റംവരുത്താന്‍ സംസ്ഥാന നിയമസഭക്ക് അധികാരമില്ളെന്നും കോടതി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.