ന്യൂഡൽഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഹരിയാന കോൺഗ്രസ് എം.എൽ.എയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്തു. സുരേന്ദർ പൻവാറിനെയാണ് ഗുരുഗ്രാമിൽ നിന്ന് പുലർച്ചz അറസ്റ്റുചെയ്തത്. യമുന നഗറിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ജനുവരിയിൽ എം.എൽ. എയുടെ വസതിയിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
കേസിൽ യമുന നഗർ മുൻ എം.എൽ.എയും ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവുമായ ദിൽബാഗ് സിങ്ങിനെയും കൂട്ടാളിയായ കുൽവീന്ദർ സിങ്ങിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഖനനവുമായി ബന്ധപ്പെട്ട് നികുതി ശേഖരിക്കാൻ ഹരിയാന സർക്കാർ തയാറാക്കിയ ഇ-രാവണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
അതിനിടെ, ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹരിയാന കോൺഗ്രസ് എം.എൽ.എ റാവു ദാൻ സിങ്ങിനും മകനും ചില ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ ഇ.ഡി നടത്തിയ പരിശോധനയിൽ 1.42 കോടി രൂപ കണ്ടെടുത്തു. മുപ്പതിലധികം ഫ്ലാറ്റുകൾ, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട രേഖകളും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.