ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍കുന്ന ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാരും കേന്ദ്ര ഗവണ്‍മെന്‍്റും വീണ്ടും കൊമ്പുകോര്‍ക്കുന്നു. ഡല്‍ഹി സര്‍ക്കാര്‍ രണ്ട് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ സസ്പെന്‍്റ് ചെയ്ത നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് അസാധുവാക്കിയതാണ് കേന്ദ്രവും കെജ്രിവാള്‍ സര്‍ക്കാരും ഉടക്കാന്‍ കാരണം. പ്രോസിക്യൂഷന്‍ സ്പെഷ്യല്‍ സെക്രട്ടറി യശ്പാല്‍ ഗാര്‍ഗ്, സ്പെഷ്യല്‍ സെക്രട്ടറി (പ്രിസണ്‍സ്) സുഭാഷ് ചന്ദ്ര എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടിയാണ് കേന്ദ്രം അസാധുവാക്കിയത്.
ഡല്‍ഹി മന്ത്രിസഭായോഗം അംഗീകരിച്ച നിരക്കു വര്‍ധനക്കുള്ള തീരുമാനത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനാണ് ഇരു ഉദ്യേഗസ്ഥരേയും സസ്പെന്‍്റ് ചെയ്തത.് മന്ത്രിസഭ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ച ശേഷമേ തങ്ങള്‍ ഒപ്പിടൂ എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം. ഡല്‍ഹി, ആന്തമാന്‍ സിവില്‍ സര്‍വ്വീസ് കേഡറില്‍പെട്ട തങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ക്കാണ് അധികാരമെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ളെന്ന് കേന്ദ്രവും പറയുന്നു.
അതേസമയം, ഉദ്യോഗസ്ഥര്‍ നരേന്ദ്ര മോദിയുടേയും ഗവര്‍ണര്‍ നജീബ് ജങിന്‍്റേയും നിര്‍ദേശമനുസരിച്ചാണ് ചലിക്കുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചു. ദല്‍ഹി, ആന്തമാന്‍ നികോബാര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും ഐ.എ.എസ് അസോസിയേഷനും ബി.ജെ.പിയുടെ ബി.ടീമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ അധികാരമേറ്റ ഡല്‍ഹി സര്‍ക്കാരും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും ഏറ്റുമുട്ടലിന്‍െറ പാതയിലാണ്. കേന്ദ്രം നിയോഗിച്ച ലഫ്റ്റനന്‍്റ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തുടക്കം മുതല്‍ ഉടക്കിലാണ്.
ഇരു ഉദ്യോഗസ്ഥര്‍ക്കുമെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ 200 സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ഇന്ന് കൂട്ട അവധിയെടുത്തിരിക്കുകയാണ്. ഇത് നാളെ മുതല്‍ നടപ്പാക്കുന്ന പുതിയ ട്രാഫിക് പരിഷ്കരണത്തിന് തിരിച്ചടിയായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.