ബഡ്ഗാം ഏറ്റുമുട്ടല്‍ കൊല: സേന നാലുപേരെ ശിക്ഷിച്ചേക്കും

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ജമ്മു-കശ്മീര്‍ ബഡ്ഗാം ഏറ്റുമുട്ടല്‍ കൊലക്കേസില്‍ പ്രതികളായ നാലു സൈനികരെ പട്ടാളക്കോടതി വിചാരണ ചെയ്തേക്കും. സൈന്യം നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ സൈനികര്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയിരുന്നു. ജമ്മു-കശ്മീര്‍ സര്‍ക്കാറിന്‍െറ അന്വേഷണ റിപ്പോര്‍ട്ടുകൂടി ലഭിക്കുന്നതോടെ പട്ടാളക്കോടതി നടപടികള്‍ തുടങ്ങുമെന്ന് സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. 2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
മാരുതി കാറിനുനേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ ഫൈസല്‍ യൂസുഫ്, മിഹ്റാജുദ്ദീന്‍ ദര്‍ എന്നീ യുവാക്കള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.  രണ്ടുപേര്‍ക്ക് പരിക്കേറ്റു. നിരപരാധികളായ യുവാക്കളെ സൈന്യം വെടിവെച്ചുകൊന്നത് താഴ്വരയില്‍ ദിവസങ്ങളോളം പ്രതിഷേധങ്ങള്‍ക്കിടയാക്കി. തീവ്രവാദികളാണെന്ന സംശയത്തിലാണ് വെടിവെച്ചതെന്നും നിര്‍ത്താന്‍ ആവശ്യപ്പെട്ട  കാര്‍ നിര്‍ത്തിയില്ളെന്നുമാണ് സൈന്യം ആദ്യം നല്‍കിയ വിശദീകരണം.
ജനരോഷത്തെ തുടര്‍ന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട 12 സൈനികര്‍ക്കെതിരെ സൈന്യം ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. യുവാക്കള്‍ക്ക് തീവ്രവാദ ബന്ധമില്ളെന്നും മുഹര്‍റം റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നിരപരാധികളായ യുവാക്കള്‍ക്കുനേരെ സൈന്യം അകാരണമായി വെടിയുതിര്‍ക്കുകയായിരുന്നെന്നുമാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ബഡ്ഗാം കേസില്‍ സൈന്യം നേരത്തേതന്നെ വീഴ്ച സമ്മതിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ടവരില്‍ ഒരാളുടെ സഹോദരന് ആര്‍മി സ്കൂളില്‍ ജോലിയും നല്‍കി. കൊല്ലപ്പെട്ടവര്‍ക്ക് 10 ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം വീതവും നഷ്ടപരിഹാരവും നല്‍കിയിരുന്നു.
2010ല്‍ നടന്ന മചില്‍ കൂട്ടക്കൊലക്കേസില്‍ ഉള്‍പ്പെട്ട സൈനികരെ പട്ടാളക്കോടതി ഈയിടെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് സമാനമായ സംഭവത്തില്‍ സൈനികര്‍ വിചാരണ നേരിടാന്‍ പോകുന്നത്.
പട്ടാളനടപടിയുടെ പേരില്‍ അമിത ബലപ്രയോഗവും സിവിലിയന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്നതും പൊറുപ്പിക്കില്ളെന്ന്  നോര്‍തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ ഡി.എസ്. ഹൂഡ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.